കൊതിയ്ക്കുന്നൊരാഗമനം (കവിത)

കൊക്കിലൊരുപിടിതിന തേടി യാത്രയാംആൺകിളിയെ കാത്തവൾമരക്കൊമ്പിലുണ്ട്… തിരിതാഴ്ത്തിയാര്യൻവിടവാങ്ങും നേരംകേൾക്കാം അവളുടെനെഞ്ചിലൊരു ദുംദുഭി… കാറ്റുവന്നിലകളുടെമൗനം മുറിച്ചപ്പോൾ,വിരിഞ്ഞു മന്ദസ്മിതം!!!തുടുത്തു കവിൾത്തടം!!! പ്രിയനല്ല , കാറ്റാണ് വന്നതെന്നറിയവെ – പൊഴിച്ചവൾ പൊടുന്നനെ-യൊരുതുള്ളി ബാഷ്പം… കിളിപ്പെണ്ണിന്നിടംകൺതുടിക്കവെ നോക്കിയവൾപ്രതീക്ഷയോടവനരികെ –യെത്തുന്നതോർത്ത്… അവളെ തനിച്ചാക്കിസന്ധ്യമടങ്ങുമ്പോൾ,ഭയമറ്റിരുന്നവൾമരച്ചില്ലയിൽ… കൂട്ടിന്നു കൈയ്യിൽപ്രണയകാലത്തവൻസമ്മാനമേകിയൊരുതൂവലുണ്ടല്ലോ!!! ആ പഴയകാലത്തെ ഓർമ്മകൾ തഴുകിയവൾഒരുമാത്രകൂടി ആഅനുഭൂതിയേറ്റു… കാത്തിരിക്കുന്നവൾ സ്വനമൊന്നുകേൾക്കുവാൻ,രാത്രിമഴപെയ്തൊരാ-മിഴികളോടെ !!!!! – പാറു

കൊതിയ്ക്കുന്നൊരാഗമനം (കവിത)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: